കൊച്ചി: മൂന്നാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച കാക്കവര കൗതുകമായി. കൃതി പുസ്തകോത്സവത്തിന്റെ ചിഹ്നമായ കാക്കയെ വരയ്ക്കുന്നതായിരുന്നു മത്സരം. കുട്ടികളുടെ സങ്കല്പത്തിലെ കാക്കയെ വരയ്ക്കുന്നതിനാണ് അവസരം നൽകിയത്. പേപ്പറും പേനയും വരയ്ക്കാൻ നൽകി. ഇന്നും നാളെയും മത്സരം തുടരും.
മത്സരത്തിൽ പങ്കെടുത്ത എല്ലാം വിദ്യാർത്ഥികൾക്കും പുസ്തകം സമ്മാനമായി നൽകും. വിദ്യാർത്ഥികൾ വരയ്ക്കുന്ന ചിത്രങ്ങൾ കൃതി പുസ്തകോത്സവത്തിൽ പ്രദർശിപ്പിക്കും. കുട്ടികൾക്കായി വായനാ ഉൾപ്പെടെ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
വിജ്ഞാനോത്സവം ഇന്നാരംഭിക്കും
കൃതിയുടെ ഭാഗമായ വിജ്ഞാനോത്സവം ഇന്ന് ആരംഭിക്കും. പി.ജെ. ആന്റണി ഹാൾ, പി. ഭാസ്കരൻ ഹാൾ എന്നിവയിൽ നടക്കുന്ന വിജ്ഞാനോത്സവത്തിൽ ഇരുനൂറിലേറെ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.
കൃതിയിൽ ഇന്ന്
പി.ജെ. ആന്റണി ഹാൾ
പ്രഭാഷണം
വിദ്യാഭ്യാസമന്ത്രി
പ്രൊഫ. സി. രവീന്ദ്രനാഥ്
വൈകിട്ട് 3 ന്
സുസ്ഥിരവികസന ലക്ഷ്യങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനവും. ചർച്ച. ആമുഖ പ്രഭാഷണം: സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കെ.പി.എ.സിയുടെ നാടകം മുടിയനായ പുത്രൻ
വൈകിട്ട് 6.30ന്