ആലുവ: ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകളുടെ ആലുവ നിയോജക മണ്ഡലം കോഓർഡിനേഷൻ കമ്മിറ്റി നേതൃയോഗം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി കെ.പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരനെയും ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടിയെയും എതിർക്കുന്നവരാണ് കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപിള്ളി, വർക്കിംഗ് കമ്മിറ്റി അംഗം പി.ജെ. ജോയി, ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഷെരീഫ് മരക്കാർ, ജില്ലാ ഭാരവാഹികളായ തങ്കപ്പൻ, എം.എ.എം. മുനീർ, ഷാജി, ഷൈജോ പറമ്പി, എം.ടി. ജേക്കബ്, കെ.വി. പേൾ, എം.എ. ബദർ, ലത്തീഫ് പൂഴിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. ജിന്നാസ് സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.