ആലുവ: ആലുവയിലെ മാദ്ധ്യമ പ്രവർത്തകൻ അന്തരിച്ചസുനീഷ് കോട്ടപ്പുറത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന മുൻ എം.പിയുടെ പ്രഖ്യാപനം നടപ്പായില്ല. ചാലക്കുടി എം.പിയായിരുന്ന ഇന്നസെന്റ് ഫെബ്രുവരി 19ന് ആലുവ പാലസിൽ പത്രസമ്മേളനം നടത്തിയാണ് നിർദ്ധന കുടുംബാഗമായ സുനീഷ് കോട്ടപ്പുറത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.

. നിർമ്മാണം പൂർത്തിയാകാത്ത വീട്ടിലായിരുന്നു സുനീഷ് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. 2018ലെ മഹാപ്രളയം സുനീഷിന്റെ വീടിനെ കൂടുതൽ ശോച്യാവസ്ഥയിലാക്കി.ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ ഈ വീട് നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും ഇന്നസെന്റ് എം.പി പുതിയ വീട് നിർമ്മിച്ച് നൽകാമെന്ന് പ്രഖ്യാപിച്ചതോടെയാണ് പിൻമാറി

നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്ന് മീഡിയ ക്ളബ് ഭാരവാഹികൾ ഇക്കാര്യംഓർമ്മപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.