gracy
ദുരന്തനിവാരണസേനാംഗങ്ങൾക്ക് നഗരസഭ സംഘടിപ്പിച്ച ക്ലാസ് എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:നഗരസഭയിൽ ദുരന്തനിവാരണ ആസൂത്രണ പദ്ധതി തയ്യാറാക്കുന്നതിന് കില പരിശീലന പരിപാടി സംഘടിപ്പിച്ചു.

നഗരസഭ ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ എം എംഗ്രേസി ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.സലി അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റികളായ പി.കെ.വർഗീസ്, പി.ശശി, ടി. വൈ. എല്യാസ് എന്നിവർ പ്രസംഗിച്ചു.