ആലുവ: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഇന്ന് ആലുവയിൽ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് ടൗൺ ഹാളിന് മുൻവശം ഗാന്ധി സ്ക്വയറിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അദ്ധ്യക്ഷത വഹിക്കും.