ആലുവ: ജനശ്രീ സുസ്ഥിര മിഷൻ ആലുവ യൂണിയന്റെ പുതിയ ജനറൽ സെക്രട്ടറിയായി എടത്തല പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.എ.എം. മുനീറിനെ ജില്ലാ ചെയർമാൻ എം.ഒ. ജോൺ നിയമിച്ചു. ജനശ്രീ രൂപീകരിച്ച കാലം മുതൽ ജനറൽ സെക്രട്ടറിയായിരുന്ന സി.എസ്. അജിതൻ രാജിവച്ചതിനെ തുടർന്നാണ് നിയമനം..

ജനശ്രീയുടെയും ഡി.കെ.ടി.എഫിന്റെയും ബ്ളോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിലാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് ചെയർമാന്റെ നിർദ്ദേശപ്രകാരം ആലുവയിൽ സംയുക്ത തിരഞ്ഞെടുപ്പ് യോഗം വിളിച്ചു.ഡി.കെ.ടി.എഫിന് ആളെ കൂട്ടാനാണ് ജനശ്രീയെ ഉപയോഗിച്ചതെന്ന് ആരോപിച്ച് യോഗത്തിൽ പങ്കെടുത്ത ചിലർ പ്രശ്നമുണ്ടാക്കി.തുടർന്ന് സി.എസ്. അജിതൻ രാജിസമർപ്പിച്ചു. പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മാത്രമല്ല, അദ്ദേഹം ഐ ഗ്രൂപ്പിൽ ശക്തമാകുകയും ചെയ്തു. ഇതോടെയാണ് എ ഗ്രൂപ്പിലെ ശക്തനായ എം.എ.എം. മുനീറിനെ പുതിയ ജനറൽ സെക്രട്ടറിയാക്കിയത്.

എ ഗ്രൂപ്പുകാരനായിരുന്ന അജിതൻ അൻവർ സാദത്ത് എം.എൽ .എയുമായുള്ള അടുപ്പത്തെ തുടർന്ന് 'ഐ '' ഗ്രൂപ്പുമായി യോജിപ്പിലാണ്.