തൃക്കാക്കര: വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ മേക്കപ്പ് ആർട്ടിസ്റ്റ് മാമംഗലം ചെറിയപട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37) കാക്കനാട് അത്താണി സ്വദേശി കൃഷ്ണവിലാസം വീട്ടിൽ കെ.എസ് കൃഷ്ണകുമാർ(മഞ്ജീഷ് 33) എന്നിവർക്ക് വേണ്ടി​ ഇൻഫോപാർക്ക് പൊലീസ് തി​ങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കേസിലെ കൂട്ടുപ്രതികളായ രണ്ടുപേരെ പിടികിട്ടാനുണ്ട്.ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന.ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്
അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ ഇത്തരത്തിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.പ്രതികളുടെ മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിക്കും. ജൂലി ജൂലിയന് സിനിമാ-സീരിയൽ മേഖലയിൽ അടുത്തബന്ധമുണ്ട്. 2017ൽ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിനൽകി​ ജൂലി വാർത്തകളിൽ ഇടംപിടിച്ചി​രുന്നു. . തുടർച്ചയായി മദ്യപിച്ച് ബഹളം വച്ചതിനാണ് ജൂലിയെ പറഞ്ഞുവിട്ടതെന്ന് അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജൂലിയുടെ ഫേസ്ബുക്ക് പേജിൽ സിനിമാതാരങ്ങളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സിനിമാ-സീരിയൽ മേഖലയിൽ അടുത്തബന്ധമുണ്ടെന്ന് കാട്ടാൻ ജൂലി ഈ ചിത്രങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു.
ചങ്ങനാശ്ശേരി സ്വദേശിയായ വ്യവസായിയെയും ബന്ധുവിനെയും കഴിഞ്ഞമാസം 27 ന് വീട്ടിൽ വിളിച്ചുവരുത്തിമർദ്ദിച്ചു.തുടർന്ന് വ്യവസായിയെനഗ്നനാക്കി ഫോട്ടോയും വിഡിയോയും എടുത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. . കൃഷ്ണകുമാറിനെ കാക്കനാട് നിന്നും ജൂലി ജൂലിയനെ വൈറ്റില ബ്യൂട്ടി പാർലറിൽ നിന്നുമാണ് പിടികൂടിയത്.