കൊച്ചി : ദീർഘകാലം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വർക്കിയുടെ 18ാമത് അനുസ്മരണസമ്മേളനം ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ്‌ചെയർമാൻ ഡോ. ജുനൈദ് റഹ്മാൻ അദ്ധ്യക്ഷനായി. അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സന്ധി മാറ്റിവച്ചവരുടെ സംഗമവും ആശുപത്രി വാർഷികവും നടത്തി. ആധുനിക സൗകര്യങ്ങളോടെ കാത്ത് ലാബിന്റെ പ്രവർത്തനവും ആരംഭിച്ചു. പത്തു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അച്യുതൻ, ഗ്രാമ പഞ്ചായത്ത് അംഗം ബാലു,ആശുപത്രി ബോർഡ് അംഗങ്ങളായ ഷാജു ജേക്കബ്, ടി.സി. ഷിബു തുടങ്ങിയവർ സംസാരിച്ചു.