കൊച്ചി:നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) കൊച്ചി സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ഇന്റർ യൂണിവേഴ്‌സിറ്റി ഇൻവിറ്റേഷണൽ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഫൈനലിൽ കേരള യൂണിവേഴ്‌സിറ്റി പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കു കൊച്ചിൻ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി. നുവാൽസ് രജിസ്ട്രാർ എം. ജി. മഹാദേവ് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിന്റെ സമ്മാനദാനം വൈസ് ചാൻസിലർ ഡോ.കെ.സി.സണ്ണി നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്‌ടൻ ഐ. എം.വിജയൻ മുഖ്യാതിഥിയായി.