kaba
ആര്‍.എസ്.എസ്. പ്രാന്ത സഹ നമ്പർക്ക് പ്രമുഖ് കാ.ഭാ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: പൗരത്വ ഭേദഗതി നിയമം പിന്തുണിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജന ജാഗരണ സമിതി കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിൽ ജന ജാഗ്രതാ സമ്മേളനം നടത്തി. ആർ.എസ്.എസ്. പ്രാന്ത സഹ നമ്പർക്ക് പ്രമുഖ് കാ.ഭാ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കാട്ടിത്തറ അധ്യക്ഷതവഹിച്ചു. ജന ജാഗരണ സമിതി രക്ഷാധികാരി കെ.എസ്. ലാൽചന്ദ്, സജീവൻ കരിമക്കാട്, പി.ജി. ശശി, സി. വിശ്വനാഥൻ, മോഹനൻ നായർ, എം.എ. രാജേഷ്, പി.എസ്. ദേവദാസ് എന്നിവർ സംസാരിച്ചു.