കോലഞ്ചേരി: അഖില കേരള ഇന്റർ കോളജിയേറ്റ് വോളിബാൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ ആതിഥേയരായ സെന്റ് പിറ്റേഴ്‌സ് കോളേജും വനിതവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും ചാമ്പ്യൻമാരായി. സെന്റ് പീറ്റേഴ്‌സ് കോളേജ് പാല സെന്റ് തോമസ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ഇന്റർ സ്‌കൂൾ ടൂർണമെന്റിൽ കോട്ടയം ഗിരിദീപം വിജയിച്ചു. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി റണ്ണറപ്പായി. ദീർഘകാലം സെക്രട്ടറിയായി സേവനമനുഷ്ടിച്ച സി.വി ജേക്കബ്ബിനോടുള്ള ആദരസൂചകമായി സെന്റ് പീറ്റേഴ്‌സ് കോളജ് അലുമ്നി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം എന്നിവ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സി.വി ജേക്കബ് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജിൻ അദ്ധ്യക്ഷനായി. ഇന്ത്യൻ യൂത്ത് അത്‌ലറ്റിക് ചീഫ് കോച്ച് സുഭാഷ് ജോർജ് മുഖ്യാതിഥിയായി. സിന്തൈറ്റ് ഡയറക്ടർ അജു ജേക്കബ്, ഡോ. ഷാജു വർഗീസ്, ബേബി ജോൺ, സി.ജെ ജെയ്‌മോൻ, ജോജി എളൂർ, ഡോ. സിന്ധു പി.കൗമ എന്നിവർ സംസാരിച്ചു.