കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമിതി ഇന്ന് പെട്രോളിയം തൊഴിലാളികളുടെ ദേശീയ കൺവെൻഷനും പൊതുമേഖലാ സദസും സംഘടിപ്പിക്കും. കുണ്ടന്നൂർ പെട്രോ ഹൗസിൽ രാവിലെ 10ന് ദേശീയ കൺവെൻഷൻ ആരംഭിക്കും.ഭാരത് പെട്രോളിയം വില്ക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും പൊതുമേഖലാ സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ അതിവേഗം മുന്നോട്ടുപോകുന്നത് കൺവെൻഷൻ ചർച്ചചെയ്യും. കൺവെൻഷൻ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ വൈകിട്ട് 4.30ന് രാജേന്ദ്രമൈതാനിയിൽ ചേരുന്ന പൊതുമേഖലാ സംരക്ഷണ സദസിൽ സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.