കോലഞ്ചേരി: പൂത്തൃക്ക പബ്ലിക് ലൈബ്രറി മാമല എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു.സി.എം. ജേക്കബ് അദ്ധ്യക്ഷനായി. എക്‌സൈസ് ഓഫീസർ ജോണി അഗസ്റ്റിൻ ലഹരിവിരുദ്ധ സന്ദേശം നൽകി. പഞ്ചായത്തംഗം ഡോളി സാജു, രാജമ്മ രാജൻ, സെക്രട്ടറി കൃഷ്ണകുമാർ, ആഷ്‌ലി പോൾ, ഹന്ന സൂസൻ ഫിലിപ്പ്, കെ.പി. സാജു, ജിന്നി പോൾ എന്നിവർ പ്രസംഗിച്ചു.