കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകുന്ന പദ്ധതി തുടങ്ങി. 2019-20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ക്ഷീരകർഷക പദ്ധതിക്കായി 40 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളിലെയും മിൽമ സൊസൈറ്റികളിൽ പാൽ നൽകുന്ന കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രസിഡന്റ് ഗൗരി വേലായുധൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ അദ്ധ്യക്ഷനായി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.എൻ രാജൻ, ലത സോമൻ, ബീന കുര്യാക്കോസ്, മിൽമ മേഖലാ ഡയറക്ടർ ബോർഡ് അംഗം എ.വി ഡയറി എക്സ്റ്റൻഷൻ ഓഫീസർപ്രിയ ജോസഫ്, ബി.ഡി.ഒ ലാൽകുമാർ, അപ്‌കോസ് പ്രസിഡന്റ് വി.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.