bindhu-gopalakrishnan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-2021 വർഷത്തെ പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: കാർഷിക ആരോഗ്യ ജലസംരക്ഷണ മേഖലക്ക് പ്രാധാന്യം നൽകി പദ്ധതികൾ രൂപീകരിക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം തീരുമാനിച്ചു. കാർഷിക മേഖലയിൽ ജൈവ നെൽകൃഷികൾക്കും, ആരോഗ്യരംഗത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും, മരുന്ന് വിതരണത്തിനും, ജലസംരക്ഷണ മേഖലയിൽ കൂടുതൽ തടയണകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് മുൻതൂക്കം നൽകുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്തിൽ കൂടിയ 14 വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം തീരുമാനിച്ചത്. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിസിലി ഈയോബ്, സീന ബിജു, പോൾ ഉതുപ്പ്, ജോബി മാത്യു, കെ. സി. മനോജ്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ബിഡിഒ വി.എൻ. സേതു ലക്ഷ്മി, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൻ പി.എൻ വിജയകുമാർ, പദ്ധതി കോ ഓഡിനേറ്റർ ഷൈജു പോൾ എന്നിവർ പ്രസംഗിച്ചു. വിവിധവകുപ്പ് ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.