ചോറ്റാനിക്കര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ ഇന്ന് 5 മണിക്ക് മുളന്തുരുത്തി തുരുത്തിക്കര ആയുർവേദ കവലയിൽ വച്ച് പ്രശസ്ത കവിയും നാടകത്തിന്റെ തന്നെ ഗാന രചയിതാവുമായ എം.എം .സചീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമകാലീന ഇന്ത്യയുടെ ചിത്രം വരച്ചിടുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീത നാടകവും,വർഗീയതയും വിഭാഗീയതയും ശാസ്ത്രവിരുദ്ധതയും അരങ്ങു തകർക്കുന്ന ഇന്ത്യയുടെ ഇന്നത്തെ യഥാർത്ഥ ചിത്രമാണ് അവതരിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ 41 കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും. കേരളമാകെ പത്ത് കലാജാഥകൾ 500 കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നു. റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിന് എം.എം സചീന്ദ്രന്റെയും ,കരിവള്ളൂർ മുരളിയുടെയും ഗാന രചനയ്ക്ക് കോട്ടക്കൽ മുരളിയാണ് ഈണം നൽകിയിരിക്കുന്നത് .