പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കുംപുറം ശശിധരൻ മേൽശാന്തി ഹരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 10ന് യക്ഷിയിങ്കൽ പൂജയും സർപ്പബലിയും നടക്കും. 10 ന് രാത്രി 8 ന് കാളിദാസ കലാകേന്ദ്രയുടെ നാടകം കരുണ.11 ന് രാത്രി 8 ന് താലം വരവ്.12 ന് രാത്രി 8 ന് ഭക്തി ഗാനോത്സവം.13 ന് രാവിലെ 10.30 ന് ആനയൂട്ട്. വൈകിട്ട് 4ന് പകൽപ്പൂരം.14 ന് വൈകിട്ട് 4ന് ആറാട്ടിനു പുറപ്പാട്. 5 ന് കാവടി ഘോഷയാത്രകൾ കുമ്പളങ്ങി വടക്ക് ഭജനമഠത്തിൽ നിന്നാരംഭിക്കും. തുടർന്ന് ഭക്തിഗാനസുധ. കുമ്പളങ്ങി ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിപ്പ്.

പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കുംപുറം ശശിധരൻ മേൽശാന്തി ഹരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു