പള്ളുരുത്തി: കോണം ശ്രീ മുരുകാൽഭുത ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി. രാവിലെ 6.30 ന് തുടങ്ങിയ ചടങ്ങുകൾ 9 മണിയോടെ സമാപിച്ചു. നൂറു കണക്കിന് സ്ത്രീകൾ പൊങ്കാല സമർപ്പണത്തിൽ പങ്കുകൊണ്ടു. ക്ഷേത്രം തന്ത്രി ഷൈൻ മേൽശാന്തി അജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പള്ളുരുത്തി കോണം ശ്രീ മുരുകാൽഭുത ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കുന്നു