പള്ളുരുത്തി: കൊച്ചി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി ഫുട്ബാൾ അക്കാഡമി ഉദ്ഘാടനം 10 ന് നടക്കും. വൈകിട്ട് 5ന് ചെല്ലാനം സെന്റ്.മേരീസ് സ്കൂൾ മൈതാനിയിൽ നടക്കുന്ന പരിപാടി കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ, ചുള്ളിക്കൽ സെന്റ് സ്കൂൾ,ചെല്ലാനം സെന്റ്.മേരീസ് സ്കൂൾ എന്നിവിടങ്ങളിലാണ് അക്കാഡമി. ഫാ. ജോപ്പികൂട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും.