പറവൂർ : പറവൂർ സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മാട്ടുപുറം മണലിൽ എം.സി. ഷിനിലിന് ലഭിച്ച വീടിന്റെ തറക്കല്ലിടൽ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ , കെ.ബി. ചന്ദ്രബോസ്, ടി വി നിഥിൻ, എം.പി. ഏയ്ഞ്ചൽസ്, ശ്രീദേവി അപ്പുക്കുട്ടൻ, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.