പറവൂർ : പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി മലങ്കരയിലെത്തിയ ലബനോന്റെ ആർച്ച് ബിഷപ്പ് മോർ ക്രിസോസ്റ്റമോസ് മിഖായേൽ ശെമവൂൻ മെത്രാപ്പോലീത്ത പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ സന്ദർശനം നടത്തി. അബ്ദുൾ ജലിൽ മാർഗ്രീഗോറിയോസ് ബാവയുടെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി.സന്ധ്യാപ്രാർത്ഥനയും നടന്നു..ഇന്ന് രാവിലെ എട്ടരയ്ക്ക് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി. കുർബ്ബാന .