അങ്കമാലി .മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്യത്തിൽ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സ്വയം പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ.വി.ബിബിഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.

ടി.എം വർഗീസ് ,ലീലാമ്മ പോൾ, ഏല്യാസ് കെ. തരിയൻ, എം.പി. ഔസേഫ് വി .സി .കുമാരൻ, സ്വപ്ന ജോയി, ബീന ജോൺ ,ടി.എ.മനീഷ ,ലാലി ആന്റു ,എം.എ ധന്യഎന്നിവർ പ്രസംഗിച്ചു.