കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് ബഡ്‌ജറ്റിൽ തുക ഉൾപ്പെടുത്തണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി (കെ.പി.ജി.ഡി) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 150 ാം ജന്മവാർഷികം ആഘോഷിക്കുന്ന കാലത്ത് അദ്ദേഹത്തെ അനുസ്‌മരിക്കാൻ പദ്ധതിയില്ല. പുതുതലമുറയുടെ മനസിൽ നിന്ന് വർഗീയ ചിന്തകൾ അകറ്റി ഗാന്ധിജിയുടെ ആശയങ്ങൾ നിലനിറുത്താനും ഗാന്ധി ദർശനങ്ങൾ പുതുതലമുറയിലേയ്ക്ക് പകരാനും പ്രതിമകൾ സഹായിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി നെടുമ്പന അനിൽ എന്നിവർ ആവശ്യപ്പെട്ടു.