കൊച്ചി: ചിലവന്നൂർ കായൽ സംരക്ഷണ സമിതി 10 ന് (തിങ്കൾ) വൈകിട്ട് 4.30 ന് രാജീവ് ഗാന്ധി സ്റ്റാച്യുവിന് സമീപം 'ചിലവന്നൂർ കായൽ കൈയേറ്റവും അഴിമതിയും' എന്ന വിഷയത്തിൽ പൊതുയോഗം സംഘടിപ്പിക്കും.
കായൽ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സമിതി നടത്തിയ ഇടപെടലുകളും സംഭവവികാസങ്ങളും വസ്തുതകളും വിശദീകരിക്കും. കോട്ടയം മുനിസിപ്പാലിറ്റി ഓഫീസിൽ റിയൽ എസ്റ്റേറ്റ് സംഘം ആക്രമിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ യോഗത്തിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.