aravindakshan
ചരമം അരവിന്ദാക്ഷൻ മാസ്റ്റർ

തൃപ്പൂണിത്തുറ: അദ്ധ്യാപകനും, സാമൂഹ്യ പ്രവർത്തകനും, പ്രഭാഷകനുമായിരുന്ന തെക്കുംഭാഗം പാവം കുളങ്ങര കൊല്ലിമുട്ടത്ത് വീട്ടിൽ അരവിന്ദാക്ഷൻ മാസ്റ്റർ (93) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. 1947 ജനുവരി 5ന് പാലക്കാട് നെന്മാറ ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. അയിരൂർ, ചെറായി, വേലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്കൂളുകളിലും അദ്ധ്യാപകനായിരുന്നു. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിൽ നിന്ന് 1983 മാർച്ച് 31ന് വിരമിച്ചു.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നാടകം രചിച്ചു.സാമൂഹ്യ നാടകങ്ങളും രചിച്ചിട്ടുണ്ട്.ഗുരുമന്ദിരങ്ങളും വായനശാലകളും സ്ഥാപിക്കുവാൻ മുൻകൈയെടുത്തു.പ്രഭാഷകനായ ഡോ:ഗോപാലകൃഷ്ണൻ ഉൾപ്പെടെ നൂറുകണക്കിനു ശിഷ്യരുണ്ട് .

ഭാര്യ: പരേതയായ കുമാരി.മകൾ: സുധാമതി (തിരുവാങ്കുളം പോസ്റ്റ് ഓഫീസ്). മരുമകൻ: എം.ജെ പ്രേംനാഥ് (റിട്ട: കൃഷി വകുപ്പു്).