കൊച്ചി : കുടുംബശ്രീ വനിതകൾക്ക് വരുമാന വർദ്ധവിനോടൊപ്പം ഗുണന്മേയുള്ള നാടൻ വിഭാഗങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് വടുവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കഫേയുടെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദൻ അദ്ധ്യക്ഷത വഹിച്ചു. സോഫി ഐസക്, ടി.കെ. പോൾ, കെ.പി. വിശാഖ്, കെ.കെ. അശോക് കുമാർ, ലീന മാത്യു, പ്രീതി കൃഷ്ണകുമാർ, ബി. കുര്യക്കോസ്, ഓമന ഷൺമുഖൻ, മേരി പൗലോസി, എൽ. അനിൽകുമാർ, ബിജു ബേബി, സി.ഡി.എസ് ചെയർപേഴ്സൺ വിശാലം ബാബു തുടങ്ങിയവർ സംസാരിച്ചു.