പറവൂർ : പുത്തൻവേലിക്കരയിൽ നിന്നും ടാർ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. നീണ്ടൂർ കൈതക്കൽ നിസാർ (48), വെടിമറ കാഞ്ഞരപ്പറമ്പിൽ‍ അനീഷ് (അൻവർ – 30) എന്നിവരെ പട്രോളിങ്ങിനിടെയാണ് പൊലീസ് പിടികൂടിയത്. കീഴൂപ്പാടം പള്ളിക്കു സമീപത്തെ പറമ്പിൽ റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ആറ് ബാരൽ ടാറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ മോഷ്ടിച്ചത്. 42,000 രൂപ വിലവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.