manoj-ginnus
വേങ്ങൂർ മാർ കൗമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷിക ആഘോഷവും സിനിമ-സീരിയൽ താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: വേങ്ങൂർ മാർ കൗമ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷിക ആഘോഷവും സിനിമ-സീരിയൽ താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്തു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം രജത ജൂബിലി സുവനീറിന്റെ പ്രകാശനം സ്‌കൂൾ പ്രിൻസിപ്പൽ ആഷ പി ജോണിന് നൽകി നിർവഹിച്ചു. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് ബാലതാരം സഞ്ജന സാജൻ നിർവഹിച്ചു. രജത ജൂബിലി കമ്മിറ്റി ചെയർമാൻ ടി.ഐ. പൗലോസ് സ്‌കൂളിന്റെ മുൻ മാനേജർമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. മാർ കൗമ പള്ളി വികാരി ഫാ. ഗീവർഗ്ഗീസ് മണ്ണാറമ്പിൽ, സഹവികാരി ഫാ. ഷിബു കുരുമോളത്ത്, വേങ്ങൂർ പഞ്ചായത്ത് മെമ്പർ ബീന പൗലോസ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സീന ബിജു, ജേക്കബ് വർക്കി, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, മാർ കൗമ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിംന ജോയി, പ്രധാനാധ്യാപകൻ ജോഷി കെ വർഗ്ഗീസ്, പിടിഎ പ്രസിഡന്റ് ടി.പി. സാബു എന്നിവർ പ്രസംഗിച്ചു.