പുത്തൻകുരിശ്: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കുടുംബശ്രീ കഫേയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷനായി. സോഫി ഐസക്ക്, ടി.കെ പോൾ, കെ.പി വിശാഖ്, കെ.കെ അശോക് കുമാർ, ലീന മാത്യു, പ്രീതി കൃഷ്ണകുമാർ, ബീന കുര്യാക്കോസ്, ഓമന ഷൺമുഖൻ, മേരി പൗലോസ്, വിശാലം ബാബു, എൻ.അനിൽകുമാർ, ബിജു ബേബി എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ 2019-20ലെ വാർഷിക പദ്ധതിയിൽപ്പെടുത്തി പത്ത് ലക്ഷം രൂപ കഫേയുടെ നിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്.