medical-camp
തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ സീതാലയം മെഡിക്കൽ ഓഫീസർ ഡോ.വി.എസ്.സൂര്യാമോൾ മുഖ്യപ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: ഗവ.ഹോമിയോ ആശുപത്രിയിലെ സീതാലയംസദ്ഗമയ യൂണിറ്റിന്റെയും തിരുമാറാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ഹോമിയോ ആശുപത്രിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ ഉദ്ഘാടനം ചെയ്തു. സീതാലയം മെഡിക്കൽ ഓഫീസർ ഡോ.വി.എസ്.സൂര്യാമോൾ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എച്ച്.ദീപ്തി, ഡോ.മിനി.സി.കർത്ത, ഡോ.ജിൻസി കുര്യാക്കോസ്, ഡോ.തുഷാര ഷിഫിലാവോ, സൈക്കോളജിസ്റ്റ് നിവിയ ജെറോം എന്നിവർ നേതൃത്വം നൽകി.