കോട്ടയം : ടി.കെമാധവൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.കെ.മാധവൻ പുരസ്കാരത്തിന് പ്രശസ്ത കാൻസർ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ അർഹനായി. തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരം 93-ാം വാർഷികത്തോടനുബന്ധിച്ച് 16 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാർഡ് സമ്മാനിക്കും. ട്രസ്റ്റ് പ്രസിഡന്റ് എ.എം. ബൈജു അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ഡോ.അഞ്ചയിൽ രഘു എന്നിവരടങ്ങിയ സമിതിയാണ് ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ.വി.പി.ഗംഗാധരനെ അവാർഡിനായ് തിരഞ്ഞെടുത്തത്.