കൊച്ചി: ഗോപിനാഥ് മുതുകാടിന്റെ 45 വർഷത്തെ ഇന്ദ്രജാല ജീവിതത്തെ ആസ്പദമാക്കിയ 'ദ റിയൽ ലൈഫ് മജീഷ്യൻ' ഗോപിനാഥ് മുതുകാട് 45 ഇയേഴ്‌സ് ഒഫ് മാജിക് എന്ന ഡോക്യുഫിക്ഷൻ സിനിമയുടെ പ്രദർശനം മലയാളത്തിന്റെ മാന്ത്രികാചാര്യൻ വാഴക്കുന്നം നമ്പൂതിരിയുടെ 37ാം ചരമവാർഷിക ദിനമായ ഇന്ന് ( ഞായർ) വൈകുന്നേരം 4.30ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടക്കും.
റൂട്ട്‌സ് ആൻഡ് വിംഗ്‌സ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അര മണിക്കൂർ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ചത് പ്രജീഷ് പ്രേം ആണ്. എഴുത്തുകാരൻ പ്രൊഫ.എം.കെ സാനു, തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ സിബി മലയിൽ, ചലച്ചിത്രതാരം വിധുബാല തുടങ്ങിയവർ പ്രദർശനം കാണാനെത്തും.