v-salim
സുനീഷ് കോട്ടപ്പുറം ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ടൗൺ ഹാളിന് മുൻവശം ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. ആലുവ മീഡിയ ക്ളബ് പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, പി.എം. സഹീർ, ആനന്ദ് ജോർജ്, മുഹമ്മദ് ഷെഫീക്ക്, എം.യു. പ്രമേഷ്, കെ.സി. സ്മിജൻ എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ സ്വാഗതവും പി.ടി. പ്രഭാകരൻ നന്ദിയും പറഞ്ഞു.