hybi-eden-mp
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളന സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളന സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രഥമ സുനീഷ് കോട്ടപ്പുറം സ്മാരക പ്രഥമ മാദ്ധ്യമ അവാർഡ് മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ.വി. രാജശേഖരന് എം.എൽ.എ കൈമാറി. കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ജെ.യു ദേശീയ സെക്രട്ടറി യു. വിക്രമൻ മുഖ്യാതിഥിയായി.

പ്രതിനിധി സമ്മേളനം ഐ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ്,ഷാജി ഇടപ്പള്ളി, ജോഷി അറയ്ക്കൽ, ശ്രീമൂലം മോഹൻദാസ്, ശശി പെരുമ്പടപ്പിൽ, കെ.എം. ഇസ്മായിൽ, എസ്. ശ്രീജിത്ത്, സുനീഷ് മണ്ണത്തൂർ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായി ബോബൻ ബി. കിഴക്കേത്തറ (പ്രസിഡന്റ്), എ.കെ. സുരേന്ദ്രൻ, പ്രിയ പരമേശ്വരൻ (വൈസ്. പ്രസിഡന്റുമാർ), സുനീഷ് മണ്ണത്തൂർ (സെക്രട്ടറി), രതീഷ് പുതുശേരി, കെ.എം. ഇസ്മായേൽ (ജോയിന്റ് സെക്രട്ടറി), ശശി പെരുമ്പടപ്പിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.