കൊച്ചി: ഭൂപരിഷ്‌കരണത്തിന്റെ 50 ാം വാർഷീകവും ബേബി ജോണിന്റെ പങ്കും എന്ന വിഷയത്തിൽ ഈമാസം 14 ന് സെമിനാറും ബേബി ജോൺ അനുസ്‌മമരണവും എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്യും . പി.ജി പ്രസന്നകുമാർ വിഷായാവതരണം നടത്തും. വി. ശ്രീകുമാരൻ നായർ, കെ. റെജികുമാർ, കെ.ജി വിജയദേവൻ പിള്ള, ജോർജ് സ്റ്റീഫൻ എന്നിവർ സംസാരിക്കുമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു.