മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈ സ്കൂൾ വാർഷികാഘോഷം സിനിമാതാരം ഹരിശ്രീ യൂസുഫ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ട്രസ്റ്റ് ചെയർമാൻ വി.എ.യൂനുസ് മൗലവി അദ്ധ്യക്ഷത വഹിച്ചു.വനിതാ ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ സബാഹ് ആലുവ, എം.ഐ.ഇ. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.വൈ.സാദിഖ് ,ഹെഡ്മിസ്ട്രസ് ബിജിനകരീം, പി.എ.മുഹമ്മദ് അസ്ലം, വി.എം.മുഹമ്മദ്, പി.ടി.എ.പ്രസിഡൻറ് സി.എം.അഷറഫ്, സിദ്ധീഖ്, സബീന ,ജമീല ഇബ്രാഹീം ബാവ,പി.എ.കാസിം , എ.പി.മൂസ തുടങ്ങിയവർ സംസാരിച്ചു.