aravidakshan
അരവിന്ദാക്ഷൻ​മാസ്റ്ററെ പൗരാവലി ആദരിച്ചപ്പോൾ(ഫയൽ ചി​ത്രം )

തൃപ്പൂണിത്തുറ:നാട്ടുകാരുടെ പ്രിയങ്കരനായഅക്ഷര ഗുരുവായിരുന്നു തെക്കുംഭാഗം പാവം കുളങ്ങര കൊല്ലിമുട്ടത്ത് അരവിന്ദാക്ഷൻ മാസ്റ്റർ. തെക്കുംഭാഗത്തെ തീപ്പെട്ടയിൽ അയ്യപ്പൻ - നാരായണി ദമ്പതികളുടെ ഏകമകനായ അരവിന്ദാക്ഷൻ മാസ്റ്ററുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. സ്കോളർഷിപ്പുകൾ കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.

ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിച്ച് സാമൂഹ്യ പ്രവർത്തനം തുടങ്ങി..14 ാം വയസി​ൽ മട്ടാഞ്ചേരിയിൽ വച്ച് ഗാന്ധിജിയെ കാണാൻ ഭാഗ്യമുണ്ടായി.ശ്രീനാരായണ ഗുരുദേവമന്ദിരങ്ങളും വായനശാലകളും സ്ഥാപിക്കാൻ മുൻകൈയെടുത്തു.വൈമിതിയിൽഭാര്യ കുമാരിയുടെ പേരിലും വായനശാലയുണ്ട്.ഏതാനും വർഷം മുമ്പ് നാട്ടുകാർ ഗുരുദക്ഷിണ എന്ന പേരിൽ അരവിന്ദാക്ഷൻ മാസ്റ്ററുടെ ജീവിതം ഡോക്യുമെന്ററിയാക്കി.നഗരത്തിൽ പൗരാവലി ആദരവും നൽകി. എല്ലാവർക്കും എപ്പോഴും ആശ്രയിക്കാവുന്ന ഗുരുനാഥനെയാണ് ഇന്നലെ നഷ്ടമായത്.