വൈപ്പിൻ : ഞാറയ്ക്കൽ പ്രദേശത്തെ കിടപ്പിലായ അർബുദ രോഗികളെ സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം 11 ന് സന്ദർശിച്ച് ചികിത്സ നൽകും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് സന്ദർശനം. ഡോ.സി.എൻ. മോഹനൻനായർ, ഡോ. ജോസഫ് ഫ്രീമാൻ എന്നിവർ നേതൃത്വം നൽകും.