നെടുമ്പാശേരി: നെടുമ്പാശേരി കെ. കരുണാകരൻ മെമ്മോറിയൽ എട്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ മേളയുടെ ഫൈനൽ ഇന്ന് . രാത്രി എട്ടിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ യൂണിവേഴ്‌സൽ ബിൽഡേഴ്‌സ് കളമശ്ശേരിയും ഡ്രീം ട്രാവൽസ് കൊച്ചിയും ഏറ്റുമുട്ടും.. ബെന്നി ബഹനാൻ എം.പി സമ്മാനം വിതരണം ചെയ്യും. രക്ഷാധികാരി അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.