നെടുമ്പാശേരി: ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽവ്യാപാരികൾ എട്ട് ലക്ഷത്തോളം ചെലവിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ നോക്ക് കുത്തിയായി​.. പട്ടാപ്പകലും കവർച്ച. കഴിഞ്ഞ ദിവസം ചെങ്ങമനാട് പനയക്കടവ് കല്ലൂക്കാടൻ വീട്ടിൽ സുലൈമാൻെറ ഉടമസ്ഥതയിലുള്ള കെ.ബി.കെ സ്റ്റോഴ്‌സിലാണ് പട്ടാപ്പകൽ മോഷണം അരങ്ങേറിയത്.

മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റിനൊപ്പം ബാഗിലാക്കി മേശവലി​പ്പിൽ സൂക്ഷിച്ചിരുന്ന 27000 രൂപയാണ് സാധനങ്ങൾ വാങ്ങാനെന്ന വ്യജേന കടയിലത്തെിയയാൾ കവർന്നത്. വൈകുന്നേരം 5.30നാണ് സംഭവം.

പി​ന്നി​ൽ വി​ദഗ്ദ്ധകരങ്ങൾ

സുലൈമാൻെറ കടയും ശിവൻെറ ഹാർഡ് വെയർഷോപ്പും തൊട്ടടുത്താണ് പ്രവർത്തിക്കുന്നത്. . സുലൈമാൻെറ കടയിലത്തെി രണ്ട് കിലോ പഞ്ചസാരയും വിജയൻെറ കടയിലത്തെി ആണികളും ആവശ്യപ്പെട്ടു. ഇരുവരും സാധനങ്ങൾ എടുത്ത് പൊതിയാക്കി. സുലൈമാനോട് മൂന്ന് കിലോ പഞ്ചസാര വീണ്ടും ആവശ്യപ്പെട്ടു. ഈ സമയമാണ് മേശയുടെ വലതുവശത്തെ മേശയിൽ നിന്ന് കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പണം കവർന്ന് മോഷ്ടാവ് മുങ്ങിയത്.

സുലൈമാനും വിജയനും സാധനങ്ങളുമായി ആവശ്യപ്പെട്ടയാളെ കാത്തിരിക്കുന്നതിനിടയിൽ സുലൈമാൻെറ കടയിൽ മറ്റൊരാൾ സാധനങ്ങൾ വാങ്ങാനത്തെി. ഇയാൾക്ക് ചില്ലറ നോട്ട് ബാക്കി നൽകാൻ കടലാസിൽ സൂക്ഷിച്ചിരുന്ന പണപ്പൊതി നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയത്തെി ഏതാനും കടകളിൽ നിന്ന് മൊബൈൽ ഫോണുകളും വിലപ്പെട്ട സാധനങ്ങളും കവർന്നസംഭവവുമുണ്ടായി​. ചെങ്ങമനാട് കവലയിൽ ബേക്കറി നടത്തുന്ന വെള്ളിഞ്ഞാലിൽ മജീദ്, സെൻറ് ആൻറണീസ് പള്ളിക്ക് സമീപം ഹോട്ടൽ നടത്തുന്ന ഗ്രാമ പഞ്ചായത്തംഗം ടി.കെ.സുധീർ, ചുങ്കം ഭാഗത്ത് ഇറക്കത്ത് പച്ചക്കറി നടത്തുന്ന ഇബ്രാഹിം എന്നിവരുടെ മൊബൈലുകളാണ് കവർന്നത്. ഏതാനും വർഷം മുമ്പ് ചുങ്കം ബസ് സ്റ്റോപ്പിന് സമീപം പലചരക്ക് നടത്തുന്ന സി.കെ.മൊയ്തീൻെറ കടയിൽ സാധനങ്ങൾ ആവശ്യപ്പെട്ട് സാധനങ്ങൾ തൂക്കുന്നതിനിടയിൽ പണപ്പെട്ടി കവർന്ന സംഭവവമുണ്ടായി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുന്നുകര, ചാലാക്കൽ, കുറുമശ്ശേരി, കുത്തിയതോട്,അടുവാശ്ശേരി, അത്താണി, മേക്കാട്, വട്ടപ്പറമ്പ്, മൂഴിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം നടന്നു