ആലുവ: മർച്ചന്റ്‌സ് യൂത്ത് വിംഗ് മുൻ ട്രഷററും മാദ്ധ്യമപ്രവർത്തകനുമായിരുന്ന സുനേഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം മർച്ചന്റ്‌സ് യൂത്ത് വിംഗ് മാദ്ധ്യമ ഫോട്ടോഗ്രാഫിക്ക് 10001 രൂപയും ട്രോഫിയും ഏർപ്പെടുത്തുമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു അറിയിച്ചു. ആലുവ താലൂക്കിലെ ഒരു വർഷത്തെ വാർത്താ ഫോട്ടോകൾ പരിഗണിച്ചായിരിക്കും അവാർഡ് .
വ്യാപാരഭവനിൽ നടന്ന സുനീഷ് അനുസ്മരണയോഗം നസീർ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ്. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.സി. ബാബു, ഗഫൂർ ലെജന്റ്, അൽബാബ് അസീസ്, റ്റി.എ. സജീവ്, അയൂബ് പുത്തൻപുരയിൽ, ഫൈസൽ സൺസിറ്റി, സി.എം. സാമുവൽ , കബീർ കൊടവത്ത്, എൻ.കെ.അബ്ദുള്ള, തുടങ്ങിയവർ സംസാരിച്ചു. ജനറൽസെക്രട്ടറി സി.ഡി.ജോൺസൺ, സ്വാഗതവും ട്രഷറർ രാജു നന്ദിയും പറഞ്ഞു.