തൃക്കാക്കര:∙ സ്വകാര്യ ബസിന്റെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തട്ടി തലയ്ക്കു ഗുരുതര പരുക്കേറ്റ ആകാശിന്റെ (11) ചികിത്സയ്ക്കു പണം സമാഹരിക്കാൻ സഹായ സമിതി രൂപീകരിച്ചു.ബന്ധുക്കൾക്കൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ കാക്കനാട്ടു വച്ചാണ് അപകടമുണ്ടായത്.
ഒന്നര മാസമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആകാശിന് ഒരു ശസ്ത്രക്രിയ നടത്തി. ഒരു മേജർ ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. എട്ട് ലക്ഷം രൂപയോളം ചികിത്സയ്ക്കു ചെലവഴിച്ചു. ഇനിയും വലിയ തുക വേണ്ടി വരുമെന്നതിനാലാണ് നാട്ടുകാർ സഹായനിധി രൂപീകരിച്ചത്. ഓട്ടോ ഡ്രൈവറായ പ്രകാശാണ് പിതാവ്. പലരിൽ നിന്നായി വാങ്ങിയ വായ്പയുംസുഹൃത്തുക്കൾ നൽകിയ സഹായവുമായിരുന്നു ചികിത്സയ്ക്ക് ഉപയോഗിച്ചത് .
തുതിയൂർ കുന്നത്തുചിറയിലെരണ്ട് സെന്റ് സ്ഥലമാണ് പ്രകാശിന്റെ ആകെയുള്ള സമ്പാദ്യം. എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആകാശ്. തൃക്കാക്കര നഗരസഭ കൗൺസിലർ കെ.എം.മാത്യു (ചെയർമാൻ–ഫോൺ: 9895833047), എസ്എൻഡിപി ശാഖ സെക്രട്ടറി കെ.കെ.ശശിധരൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ബാങ്ക് തൃക്കാക്കര ബ്രാഞ്ചിൽ അക്കൗണ്ട് (നമ്പർ: 385402010065244. ഐഎഫ്എസ്‍സി: UBINO538540) തുടങ്ങിയിട്ടുണ്ട്.