ആലുവ:പ്രളയ നഷ്ട പരിഹാരത്തിൽ യു.ഡി.എഫ് പ്രതിനിധികളുടെവാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. കുന്നത്തേരി ചമ്പ്യാരം റോഡിന് ആവശ്യമായ തുക അനുവദിക്കണമെന്ന് വാർഡ് മെമ്പർ ഷൈനി ശിവാനന്ദൻ ആവശ്യപ്പെട്ടു.ഇത് നിരാകരിച്ചതാണ് ഇറങ്ങിപ്പോക്കിലെത്തിയത്. പാർലമെന്ററി പാർട്ടി ലീഡർ ബാബുപുത്തങ്ങാടി, സ്ഥിരം സമിതി ചെയർപേഴ്‌സൺ രാജി സന്തോഷ്, മെമ്പർമാരായ ലിനേഷ് വർഗീസ്, സതി ഗോപി, ലിസി സാജു, ജാസ്മിൽ ഷെറീഫ് എന്നിവരാണ് ഇറങ്ങിപ്പോയത്.