ആലുവ: കോൺഗ്രസ് ആലുവ, അങ്കമാലി, പറവൂർ, കളമശേരി നിയോജകമണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ റോയ് കെ. പൗലോസ്, അബ്ദുൾമുത്തലീബ്, ടി.എം. സക്കീർ ഹുസൈൻ, മാത്യു കുഴൽനാടൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, എൻ. ഉണ്ണികൃഷ്ണൻ, തോപ്പിൽ അബു, പി.വെ. വർഗീസ്, ലത്തീഫ് പുഴിത്തറ, സുനീർ തുടങ്ങിയവർ പ്രസംഗിച്ചു.