കൊച്ചി : പെട്രോളിയം മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ സംഘടനയായ ജോയിന്റ് കൺവൻഷൻ ഒഫ് പെട്രോളിയം വർക്കേഴ്‌സ് ദേശീയ കൺവൻഷൻ ഇന്ന് രാവിലെ 10 ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യും.
ഭാരത് പെട്രോളിയം വിൽക്കരുത്, പെതുമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പെതുമേഖലാ സംരക്ഷണ സദസ് വൈകിട്ട് 4.30ന് രാജേന്ദ്ര മൈതാനിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.