cbse

കൊച്ചി: സി.ബി.എസ്.ഇ സ്‌കൂൾ വാഹനങ്ങളുടെ നികുതി സീറ്റെണ്ണി വർദ്ധിപ്പിക്കാൻ ബഡ്‌ജറ്റിൽ തീരുമാനിച്ചത് വിവേചനവും കടുത്ത അനീതിയുമാണെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരളയുടെ അടിയന്തര യോഗം ആരോപിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതെ കുട്ടികളുടെ ഫീസു കൊണ്ടു മാത്രം പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളെ തകർക്കാനാണ് ശ്രമം. കുട്ടികളെ സി.ബി.എസ്.ഇയിൽ നിന്നകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും യോഗം ആരോപിച്ചു. കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ. ഇന്ദിരരാജൻ അധ്യക്ഷത വഹിച്ചു.