മൂവാറ്റുപുഴ:ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ കടാതിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നു വരികയായിരുന്നു കാർ.
വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറും താഴേക്കു പതിച്ചെങ്കിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.