പൗലോസ്
പട്ടാൽ: പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ നാരകത്തുകുടിയിൽ എൻ.ജി. പൗലോസ് (74) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 3.30 ന് കുറുപ്പംപടി സെന്റ്മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. മിൻസി പോൾ (തൃശൂർ),​ മോൻസി പോൾ (യു.എസ്.എ),​ മോൾസി പോൾ (യു.എസ്.എ),​ സൂസി എൻ. പോൾ (ദുബായ്),​ ബേസിൽ വർഗീസ് പോൾ (ടി.എം.എൽ മൂവാറ്റുപുഴ). മരുമക്കൾ: മാത്യൂസ് (എം.വി.ഐ,​ തിരൂർ),​ ലാൽ പി. മാത്യു (യു.എസ്.എ),​ ഫ്രാൻങ്ക്​ളിൻ (യു.എസ്.എ),​ ദിബു പീറ്റർ (ദുബായ്),​ കാർത്തിക കെ. (സെന്റ് ആൻസ് കോളേജ്).

തമ്പി
എടയ്ക്കാട്ടുവയൽ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഓലിമറ്റത്തിൽ ഒ.ടി. തമ്പി (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: നിതീന,​ തോമസ് (സൗദി). മരുമക്കൾ: രാജേഷ്,​ റിയ.