ചോറ്റാനിക്കര: കാഞ്ഞിരമറ്റം ശ്രീനാരയണ ഗുരുധർമ്മക്ഷേത്രത്തിലെ 1195ാമണ്ടത്തെ തിരുവുത്സവം നാളെ (ചൊവ്വ) മുതൽ 13 വരെ നടക്കും. നാളെ രാവിലെ 5 ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം 7 ന് നാരായണീയ പാരായണം,നവകലശപൂജ,കലശാഭിഷേകം 8 ന് ബ്രഹ്മകലശാഭിഷേകം 9ന് ബ്രഹ്മശ്രീ സ്വാമി മുക്താനന്ദയതിയുടെ മുഖ്യകർമ്മികത്വത്തിൽ കുടുംബ ഭദ്രത ഗുരുദർശനത്തിൽ എന്നവിഷയത്തിൽ നടക്കുന്ന ശ്രീനാരായണ ദർശന സമീക്ഷായജ്ഞം. ഉദ്ഘാടന സമ്മേളനം ഡോ:ടി.എൻ.വിശ്വംഭരൻ ഉദ്ഘാടനം നിർവിക്കും. സ്വാമി മുക്താനന്ദയതി യജ്ഞമഹാത്മ്യ പ്രഭാഷണവും,മാതാജി സ്വാമിനി നിത്യചിന്മയി മുഖ്യപ്രഭാഷണവും നടത്തും.12 ന് രാവിലെ 5 മുതൽ ആരംഭിക്കുന്ന ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം 10ന് ശ്രീനാരായണ ദർശന സമീക്ഷായജ്ഞം അനുകമ്പ ഗുരുദർശനത്തിൽ സ്വാമിമുക്താനന്ദയതിയുടെ ആമുഖ പ്രഭാഷണം ഡോ. ഗീതസ്വരാജ് മുഖ്യപ്രഭാഷണം നടത്തും.സർവ്വൈശ്വര്യപൂജ , പ്രത്യേകം സജ്ജമാക്കിയ രഥത്തിൽ ഗുരുദേവ വിഗ്രഹം താളമേളങ്ങളുടെ അകമ്പടിയോടുകൂടി ശാഖയിലെ മുഴുവൻ കുടുംബ യൂണിറ്റുകളിലൂടെ സഞ്ചരിച്ച് ദീപാരാധനയ്ക്ക് മുൻപായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.