പറവൂർ : വടക്കേക്കര എച്ച്.എം.ഡി.പി സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ മഹോത്സവം ഇന്നും ആറാട്ട് മഹോത്സവം നാളെയും (ചൊവ്വ) നടക്കും. ഇന്ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരക്കച്ചേരി, പുലർച്ചെ ഒന്നിന് പള്ളിവേട്ടയും വിളക്കിനെഴുന്നള്ളിപ്പും. ആറാട്ട് മഹോത്സവദിനമായ നാളെ രാവിലെ എട്ടിന് ശ്രീബലി, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരക്കച്ചേരി, പുലർച്ചെ രണ്ടിന് ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം കൊടിയിറങ്ങും.